October 8, 2024

എട്ടേനാലിന്റെ സ്വന്തം ഒ.കെ. വിട വാങ്ങി

0
Img 20240813 134103

 

 

 

വെള്ളമുണ്ട: പൊതുപ്രവർത്തകർക്ക് മാതൃകയായ പ്രവർത്തനമായിരുന്നു ഒ.കെ അമ്മദിന്റേത്. വെള്ളമുണ്ട എട്ടേനാലിലെ ഏത് ആവശ്യത്തിനും ഒ.കെ അമ്മദ് ഉണ്ടാവുമായിരുന്നു. ജാതിമത -രാഷ്ട്രീയ ഭേദമെന്യേ വലിയൊരു സൗഹൃദ വലയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒ.കെ. അമ്മദ് എന്നതിന്റെ ചുരുക്കപേരിനപ്പുറം ഒ.കെ അതൊരു മനുഷ്യസ്നേഹത്തിന്റെ വിളിപ്പേര് കൂടിയായിരുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക് വരെ പരിചിതമായ വെള്ളമുണ്ടക്കാരൻ. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പെട്ടെന്നാണ് കഴിഞ്ഞ ദിവസം മരിച്ചത്. വെള്ളമുണ്ട എന്നത് അവികസിതമായിരുന്ന ഒരു കാലഘട്ടത്തിൽ നാടിൻറെ കാർഷിക വ്യാപാര മേഖലയിൽ കൂടുതൽ ആളുകൾക്ക് പ്രശോഭിക്കുവാൻ വലിയൊരു സഹായമാണ് അദ്ദേഹം നൽകിയിരുന്നത്. വലിയ വിദ്യാഭ്യാസ യോഗ്യത ഒന്നും ഉണ്ടായിരുന്നെങ്കിലും പൊതുവിഷയങ്ങളിൽ നേതൃത്വം വഹിക്കാനും തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ഏത് പ്രശ്നവും രമ്യതയിൽ പരിഹരിക്കുന്നതിന് ഒ.കെ പറയുന്നതായിരുന്നു അവസാനവാക്ക്. പല കേസുകളും പോലീസ് സ്റ്റേഷനിൽ എത്താതെ സൗഹൃദ അന്തരീക്ഷത്തിൽ പരിഹരിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിയുമായിരുന്നു. വെള്ളമുണ്ട എട്ടേ നാലിൽ സദാസമയവും അദ്ദേഹത്തിൻറെ സാന്നിധ്യം ഉണ്ടാകുമായിരുന്നു. ശരീരം കൊണ്ട് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യമുണ്ടാകുമെങ്കിലും വെള്ളമുണ്ടക്കാരുടെ മനസ്സിൽ ഏറെക്കാലം ഒ.കെ എന്ന ആ നാമം ഉണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *