വീണ്ടും മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ; ബെയ്‍ലി പാലം അടച്ചു
മേപ്പാടി :ദുരന്തമേഖലയായ മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ. രണ്ടുമണിക്കൂറോളമായി ഇവിടെ മഴ തുടരുകയാണ്. മഴയെ തുടർന്ന് ബെയ്‍ലി പാലം അടച്ചു.ബെയ്‍ലി പാലത്തിന് സമീപം ആദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നിരിക്കുകയാണ്. തോടുകളിൽ ജലനിരപ്പ് ഉയർന്നു. പുഴയിൽ ഒഴുക്ക് വർധിച്ചതോടെ പശുക്കൾ പുഴയിൽ കുടുങ്ങി. ആദ്യം ഒഴുക്കിൽ പെട്ട പശുക്കിടാവ് നീന്തിക്കയറിയിരുന്നു.
മറ്റൊരു പശുവിനെ അതിസാഹസികമായി അഗ്നിശമനസേനയും സിവിൽ ഡിഫൻസും പൊലീസ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തി. 15 മിനിറ്റ് പശു പുഴയിൽ കുടുങ്ങിപ്പോയി. പശുവിന് പരിക്ക് സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണ്.
Leave a Reply