“ഹെയർഡൊണേഷൻ ഡ്രൈവ്’ നടത്തി
മാനന്തവാടി: അന്തർദേശീയ യുവജന ദിനത്തിൽ എൻ.എസ്.എസ്. എൻറോൾമെൻ്റ് ഡേയോടനുബന്ധിച്ച് “ഹെയർഡൊണേഷൻ ഡ്രൈവ്’ നടത്തി ടി വി.എച്ച്.എസ്.ഇ . എൻ. എസ്.എസ്. യൂണിറ്റ്. ജ്യോതിർഗമയ മാനന്തവാടിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അൽന മരിയ സിബി, ഏഞ്ചൽ തോമസ്, റിതുവർണ എം.വി. എന്നീ വിദ്യാർത്ഥികളാണ് കേശദാനത്തിനായി മുന്നോട്ട് വന്നത്. ചടങ്ങിന് പ്രിൻസിപ്പാൾ ജിജി കെ.കെ. സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡൻ്റ് ബിനു പി.പി. അദ്ധ്യക്ഷം വഹിച്ചു. ജ്യോതിർഗമ കോ ഓർഡിനേറ്റർ കെ.എം. ഷിനോജ് കേശദാന സന്ദേശം നൽകുകയും കേശം ഏറ്റുവാങ്ങുകയും ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ.കെ. സുരേഷ്, ഡോ. ഇ.കെ. ദിലീപ് കുമാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് ശ്രീജിത്ത് വാകേരി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് എൻ.എസ്. എസ്. ഓറിയൻ്റേഷൻ നല്കി. എൻ.എസ്.എസ്.പി.ഒ.
എം.കെ അർച്ചന, അധ്യാപകരായ പി.പി അരുൺ, എം.എസ് ബീന, സായ് ജിത്ത്,ബി.ഷാൾ സൂര്യ ബ്യൂട്ടിപാർലർ ഉടമ ഷീബ റെജി എന്നിവർ നേതൃത്വം നല്കി.
Leave a Reply