ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 എടവകക്ക് അംഗീകാരം
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലാതലത്തിൽ എടവക മൂന്നാം സ്ഥാനം കരസ്ഥമാക്കി, രണ്ടുലക്ഷം രൂപയാണ് അവാർഡ് തുക. 2022-23 വര്‍ഷം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയാണ് പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങൾ. എൻ ക്യു എ എസ് സർട്ടിഫിക്കേഷന്‍, 2020/21 ആർദ്രം അവാർഡ്, കായകല്പ പുരസ്കാരം തുടങ്ങിയ നേട്ടങ്ങൾ കരസ്ഥമാക്കിയ എടവക പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് ഈ നേട്ടം മറ്റൊരു പൊൻതൂവലായി മാറി.





Leave a Reply