September 9, 2024

റോട്ടറി ക്ലബ് പ്രകൃതി സംരക്ഷണ ബോധവൽക്കരണ യാത്ര ഉദ്ഘാടനം ചെയ്തു.

0
20240814 110449

 

പുൽപ്പള്ളി: വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ റോട്ടറി പെപ്പർ ടൌൺ പുൽപ്പള്ളി സെക്രട്ടറിയും, റൊട്ടേറിയനുമായ സനിൽ സദാനന്ദനും, ആൻ ജിജി സനലും പുല്പള്ളിയിൽ നിന്നും ഡൽഹി വരെ നടത്തുന്ന പ്രകൃതി സംരക്ഷണ ബോധവൽക്കരണ യാത്ര പുൽപ്പള്ളി സബ് ഇൻസ്പെക്ടർ റോയിച്ചൻ പി.ഡി ഉൽഘാടനം ചെയ്തു. പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ പുൽപ്പള്ളിയിൽ നിന്നും പുറപ്പെടുന്ന പ്രകൃതി സംരക്ഷണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

 

മനുപ്രസാദ് (പുൽപ്പള്ളി റോട്ടറി പാസ്റ്റ് പ്രസിഡന്റ് ) സ്വാഗതം പറഞ്ഞു. ഇന്ദിര സുകുമാരൻ ( പ്രസിഡന്റ്, റോട്ടറി പെ പ്പർ ടൗൺ പുൽപ്പള്ളി), ജി. ജി. ആർ ബിജു ശ്രീധർ, ശ്രീകല ( ട്രഷറർ ), റോട്ടേറിയന്മാരായ ഷിനോജ്, ദീപാ ഷാജി, മനോജ്, സന്തോഷ്, ജോബിഷ്, ജോൺസൺ, ആൽവിൻ, സാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *