ദുരന്തമുഖത്ത് സേവന സന്നദ്ധരായി എൻ.എസ്.എസ് വളണ്ടിയർമാർ
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ കനത്ത മഴയും ഉരുൾപൊട്ടലും ചേർന്നുണ്ടായ പ്രകൃതിദുരന്ത ദിവസം മുതൽ തന്നെ നാളിന്നുവരെ രാപകൽ ബേധമാന്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ തുടരുവാണ് എൻ എസ് എസ് വോളന്റീർസ് എൻ എസ് എസ് സ്റ്റേറ്റ് സെൽ കേരളയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ എൻ എസ് എസിന്റെ വിവിധ യൂണിറ്റുകൾ ഒത്തുചേർന്ന എൻ എസ് എസ് ദുരന്ത സേന സംഘം, കളക്ഷൻ സെന്റർ രൂപീകരിച്ചും,തങ്ങളുടെ സന്നദ്ധ പ്രവർത്തനത്തിലൂടെ സമഗ്രമായ സഹായം എത്തിച്ചു. നഷ്ടപ്പെട്ടവരെ കണ്ടെത്തുന്നതിനും, ആവിശ്യ സാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുന്നതിനും, കമ്മ്യൂണിറ്റി കിച്ചൺ മേഖലയിലും എൻ എസ് എസിന്റെ സാനിധ്യം സജീവമായിരുന്നു.
എൻ എസ് എസ് വോളന്റീസ് ധൈര്യപൂർവം രംഗത്തെത്തി വ്യാപകമായി ജനങ്ങളെ ഈ ദുരിതത്തിൽ സഹായിക്കാൻ എൻ എസ് എസ് സജ്ജരാണ്.അതിനാൽ തന്നെ എൻ.എസ്.എസ് ന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ സ്വീകാര്യത നേടുകയും ചെയ്തു. സമൂഹത്തിന് വേണ്ടിയുള്ള ഈ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അത്യന്തം പ്രചോദനവും ആണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൻ്റെ നിർദ്ദേശപ്രകാരം സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ.അൻസറിൻ്റെ നേതൃത്വത്തിൽ 150 വീടുകൾ നിർമ്മിച്ച് നൽകാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
Leave a Reply