September 17, 2024

പാറക്കെട്ടുകൾക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി

0
Img 20240815 151428

 

 

 

മേപ്പാടി : ദുരന്ത ഭൂമിയായ മുണ്ടക്കൈ നടത്തിയ തിരച്ചിലിനിടെ നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി. ചൂരൽ മലയിലെ വെള്ളാർമല സ്കൂളിന് പുറകിൽ പുഴയോരത്തു നടത്തിയ തിരച്ചിലിനിടെ അഗ്‌നി രക്ഷാസേനയാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത് . പുഴയോരത്തുള്ള പാറക്കെട്ടുകൾക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകൾ. 500ൻ്റെ നോട്ടുകൾ അടങ്ങിയ ഏഴ് കെട്ടുകളും 100ൻ്റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്.പാറക്കെട്ടിൽ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു.പ്ലാസ്റ്റിക് കവറിലായതിനാൽ കൂടുതൽ കേടുപാട് സംഭവിച്ചിട്ടില്ല. എങ്കിലും ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. കെട്ടുകളുടെ എണ്ണം പരിശോധിച്ചതിൽ നിന്നാണ് നാലു ലക്ഷം രൂപയുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കും പാറക്കൂട്ടങ്ങൾക്കും വെള്ളത്തിനുമിടയിലായാണ് പണം അടങ്ങിയ കവർ കുടുങ്ങികിടന്നത്.ഈ ഭാഗം മാർക്ക് ചെയ്‌ത്‌ കൂടുതൽ പരിശോധന തുടരുകയാണ്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *