August 31, 2026

കർഷക ദിനം – പ്രാദേശിക കർഷകനെ ആദരിച്ചു    

0
20240817 205658
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രാദേശിക പരമ്പരാഗത കർഷകനായ പുതിയ മന്ദിരം കെ.ടി രാജൻ നമ്പ്യാരെ ആദരിച്ചു. എഴുപതോളം എസ് പി സി കേഡറ്റുകൾ പങ്കെടുത്ത ചടങ്ങിൽ അനിൽ സ്വാഗതം പറഞ്ഞു. അന്യം നിന്ന് പോകുന്ന നെൽക്കൃഷിയെക്കുറിച്ചും മാറി വരുന്ന കാലാവസ്ഥയെക്കുറിച്ചുമുള്ള ആശങ്ക രാജൻ പങ്കുവെച്ചു . പി ടി. സജിത്ത് , ടി എസ് രാധിക എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *