September 8, 2024

കൂരമാനിനെ വേട്ടയാടുവാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ

0
Img 20240818 132507

 

 

വരയാൽ: വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ രാമഗിരി ഭാഗം സർക്കാർ വനത്തിൽ നിന്നും കൂരമാനിനെ വേട്ടയാടുവാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് പിടിയിൽ. എടത്തന സ്വദേശി കെ സി രാജൻ (31) ആണ് പിടിയിലായത്. വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി ആനന്ദന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വനത്തിൽ വെടി ശബ്‌ദം കേട്ട് നടത്തിയ തിരിച്ചിനിടയിലാണ് വനത്തിനുള്ളിൽ നിന്നും നാടൻ നിറത്തോക്കും വെടി മരുന്നും ആയുധങ്ങൾ സഹിതം പ്രതിയെ പിടികൂടിയത്. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിറിൽ സെബാസ്റ്റ്യൻ, ഉമേഷ്, സി അരുൺ., അരുൺ ചന്ദ്രൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വന നിയമവും വന്യജീവി സംരക്ഷണ നിയമം കൂടാതെ ആംസ് ആക്ട് പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്യുമെന്ന് പേര്യ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *