May 7, 2026

ബാങ്കുകളുടെ ക്രൂരതയ്ക്കെതിരെ  എഐവൈഎഫ് പ്രതിഷേധം

0
Img 20240819 131526
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച പ്രാഥമിക തുകയിൽ നിന്ന് പണം പിടിച്ച ഗ്രാമീൺ ബാങ്ക്, ബജാജ് ഫിനാൻസ്, ലീഡ് ബാങ്കായ കാനറാ ബാങ്ക് എന്നിവയുടെ കല്പറ്റയിലെ ശാഖകളിൽ എഐവൈഎഫ് ഉപരോധം ഏർപ്പെടുത്തി. മനസാക്ഷിയില്ലാത്ത ബാങ്കുകളുടെ ക്രൂരതയ്ക്കെതിര ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വയനാട്ടിലെ ദുരിതബാധിതർക്കൊപ്പം അവസാന ഘട്ടം വരെ നിലയുറപ്പിക്കുമെന്നും ഇത്തരം മനുഷ്യത്വ വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന ബാങ്കുകളുടെ കേരളത്തിലെ മറ്റ് ശാഖകൾക്കു മുന്നിലും എഐവൈഎഫ് നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ സെക്രട്ടറി ടി.ടി.ജിസ്മോൻ എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *