ആയുഷ്ഗ്രാമം – ആയുര്‍വേദ ക്ലിനിക് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : നാഷണല്‍ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ജീവിതശൈലിരോഗ നിയന്ത്രണ ആയുര്‍വേദ ക്ലിനിക് ആരംഭിച്ചു. ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ചുണ്ടമുക്ക് രണ്ടേനാലില്‍ സാംഗ ക്ലബില്‍ ക്ലിനിക് തുടങ്ങിയത്. ജീവിതശൈലി മാറ്റങ്ങളാല്‍ ഉണ്ടാകുന്ന വിവിധ രോഗങ്ങള്‍ ചികിത്സിക്കാനും പ്രതിരോധ മാര്‍ഗ്ഗങ്ങളും യോഗപരിശീലനങ്ങളും ക്ലിനിക്കിലൂടെ നല്‍കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരന്‍ അധ്യക്ഷയായിരുന്ന പരിപാടിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിജോള്‍ കെ.വി, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി പി കല്ല്യാണി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മൊയിന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രഷീല കെ, നോഡല്‍ ഓഫീസര്‍ ഡോ ശ്രുതി എസ് എസ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ സിജോ കുര്യാക്കോസ്, സൈനുദ്ദീന്‍ മാസ്റ്റര്‍, പി കാദര്‍, അഷ്‌റഫ് കെ. ടി തുടങ്ങിയവര്‍ സംസാരിച്ചു. വയോജനങ്ങള്‍ക്കായി എല്ലാ ബുധനാഴ്ചകളിലും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും.
Leave a Reply