ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി
തരുവണ : വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് തരുവണ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി. തരുവണ ദാറുൽ ഉലൂം എഡ്യുക്കേഷണൽ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് ഗഫൂർ കുന്നുമ്മലങ്ങാടി അധ്യക്ഷനായി. മമ്മൂട്ടി നിസാമി ഉൽഘാടനം ചെയ്തു.
ഡോ: ജലീൽ മാസ്റ്റർ, മുഹമ്മദ് റഹ്‌മാനി തരുവണ, ലത്തീഫ് ഗസാലി,വിഷയാവതരണം നടത്തി. സിദ്ധീഖ് മാസ്റ്റർ മോഡറേഷൻ നടത്തി,നിയാസ് മാസ്റ്റർ കട്ടയാട് സ്വാഗതവും നിയാസ് റഹ്‌മാനി നന്ദിയും പറഞ്ഞു. വി. സി അഷ്‌റഫ്, കെ. സി ആലി ഹാജി, ഡോ: സഈദ്, സലാം കെല്ലൂർ, സലാം പുലിക്കാട്, ജാഫർ, മുഹമ്മദലി ഗസാലി, ശുഐബ് ഗസാലി, അലി അക്ബർ, ഷൌകത്തലി പി. നിസാം സനാ ഇ, പി. മമ്മൂട്ടി മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, മൊയി ദാരിമി, മുഹമ്മദ് റാഫി, ഇസ്മായിൽ ആറുവാൾ, ശിഹാബ് ഹയാത്, മിസ് വറലി, സുലൈമാൻ ആറുവാൾ, സിദ്ധീഖ്. കെ നൗഷാദ്. പി, നിസാർ മാസ്റ്റർ, ചർച്ചയിൽ പകുങ്കെടുത്തു.
പരിപാടിയുട ഭാഗമായി നടന്ന ഷീ കോൺഫറൻസ് ഷറഫുന്നിസ ഉൽഘാടനം ചെയ്തു. ഫെമിന ഷാജു മോഡറേഷൻ നടത്തി. ബുഷ്‌റ വഫിയ്യ, , അസ്ലിയ, സജീറ, ഫസീല, സി, ഫസ്‌ന, ജൗഹറ സ്വാഗതവും നസ്മിത നന്ദിയും പറഞ്ഞു.
Leave a Reply