പുസ്തകത്താളുകളിൽ നിന്ന് വിജയത്തിലേക്ക്; സംസ്ഥാന ക്വിസിൽ ഒന്നാമതായി അനാമിക
പുൽപ്പള്ളി : കേരള ബ്ലൈൻഡ് സ്റ്റുഡൻസ് ഫോറം സംസ്ഥാന പുസ്തകാധിഷ്ഠിത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വയനാട് സ്വദേശിനി അനാമിക. തലശ്ശേരി ജി എച്ച് എസ് എസിൽ തിരുവങ്ങാട് സ്കൂളിൽ വെച്ച് നടത്തിയ മത്സരത്തിലാണ് എച്ച് എസ് എസ് പെരിക്കല്ലൂർ സ്കൂൾ വിദ്യാർത്ഥിനി അനാമിക സി എസ് ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്.
എം. മുകുന്ദൻ്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ എന്ന നോവൽ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിലാണ് അനാമിക. സി എസ് ഒന്നാം സ്ഥാനം നേടിയത്. സ്കൂളിൽ നടത്തിയ ക്വിസ്, പ്രസംഗം, ലളിതഗാനം മുതലായ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. 2026 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയിൽ 5 വിഷയങ്ങൾക്ക് എ + നേടി അഭിനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
മുള്ളൻകൊല്ലി, പാതിരി ചെറുകിട മണ്ണിൽ വീട്ടിൽ സുരേഷ് – നിഷ ദമ്പതികളുടെ മൂത്ത മകളാണ്. പത്താം ക്ലാസ് വിദ്യാർത്ഥി ആകാശ് സഹോദരനാണ്.




Leave a Reply