ചെതലയത്ത് ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് തെന്നിവീണ് യുവാവിന് പരിക്ക്
ബത്തേരി :ചെതലയത്ത് ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് തെന്നിവീണ് യുവാവിന് പരിക്കേറ്റു. KL73E3093 ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മുള്ളൻകൊല്ലി സ്വദേശി ജിഷ്ണു പള്ളത്ത്, എന്ന യുവാവിനാണ് പരിക്കേറ്റത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇദ്ദേഹത്തെ ബത്തേരി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉച്ചയ്ക് 1.30 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Leave a Reply