July 14, 2026

മലങ്കരക്കുന്ന് സെന്റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍*

0
Img 20240926 Wa01282
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ 339-ാം ഓര്‍മ്മപ്പെരുന്നാള്‍ 2024 സെപ്റ്റംബര്‍ 29, ഒക്ടോബര്‍ 1, 2, 3 (ഞായര്‍, ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളില്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.കുര്യാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

 

മലബാറില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആദ്യമായി ആരംഭിച്ചത് ഈ ദൈവാലയത്തിലാണ്. ആദ്യകാല കുടിയേറ്റക്കാരും അവരുടെ പിന്തുടര്‍ച്ചക്കാരും ഒരുമിച്ചുചേരുന്ന ദിവസങ്ങളാണ് മലങ്കരക്കുന്നിലെ പെരുന്നാള്‍. പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഈ ദൈവാലയം നാനാജാതിമതസ്ഥരായ ആളുകള്‍ക്ക് ആശ്രയകേന്ദ്രമാണ്.

 

സെപ്റ്റംബര്‍ 29-ാം തീയതി രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് 9.45ന് വികാരി ഫാ. വിപിന്‍ കുരുമോളത്ത് കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും.

 

ഒക്ടോബര്‍ 1-ാം തീയതി രാത്രി 6.30ന് കോളിയാടി കുരിശിങ്കല്‍ സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് 7.30ന് പ്രസംഗവും 8 മണിക്ക് നേര്‍ച്ചയും നടത്തപ്പെടും

 

ഒക്ടോബര്‍ 2-ാം തീയതി വൈകിട്ട് 4.00 മണിക്ക് സേബല്‍ത്തോ കുടുംബയൂണിറ്റുകളുടെ സുവിശേഷ ഗാന സായാഹ്നം 5.30ന് ഡോ.കുര്യാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം 6.00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് 7.00 മണിക്ക് പ്രസംഗം, 7.30ന് പ്രദക്ഷിണം, 8.00 മണിക്ക് ആശീര്‍വ്വാദം. 8.15ന് സ്‌നേഹവിരുന്ന്.

 

ഒക്ടോബര്‍ 3-ാം തീയതി രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8.30ന് ഡോ.കുര്യാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തിലും വൈദീകരുടെ സഹ കാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബാന. വി. കുര്‍ബാന മദ്ധ്യേ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് പേടകത്തില്‍നിന്ന് പ്രര്‍ത്ഥനാനിര്‍ഭരമായി പുറത്തെടുക്കുന്നു. വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിക്കും, 11.15ന് ആഘോഷമായ പെരുന്നാള്‍ പ്രദക്ഷിണം താഴെ കുരിശിങ്കലേക്ക് നടത്തപ്പെടുന്നു. പെരുന്നാള്‍ ആശീര്‍വ്വാദത്തിനു ശേഷം ഉച്ചയ്ക്ക് 12.15ന് പെരുന്നാളില്‍ സബന്ധിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും പൊതുസദ്യ ക്രമീകരിക്കുന്നു. തുടര്‍ന്ന് 1 മണിക്ക് കൊടി ഇറക്കുന്നതോടുക്കൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *