താമരശ്ശേരിയിലെ ലോഡ്ജ് മുറിയിൽ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി: പോസ്റ്റ് ഓഫീസിന് സമീപത്തെ ലോഡ്ജ് മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി, മേലെ നെല്ലിമുണ്ട സ്വദേശി പാറമ്മൽ പി. കെ. റഹീം (49) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അദ്ദേഹം ഈ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Leave a Reply