July 14, 2026

ചൂരൽമല ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിക്ക് പുതിയ ജീവിതം; സന്ദീപുമായി വിവാഹനിശ്ചയം കഴിഞ്ഞു

0
IMG_20260714_092259
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതി പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ശ്രുതിയും സന്ദീപും തമ്മിലുള്ള വിവാഹനിശ്ചയമാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ശ്രുതി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ തനിച്ചായിപ്പോയ ശ്രുതിക്ക് കൂട്ടായി സന്ദീപ് എത്തുന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് ശ്രുതിക്കും സന്ദീപിനും നിരവധി ആളുകളാണ് ആശംസകളും പ്രാർത്ഥനകളും നേർന്ന് രംഗത്തെത്തുന്നത്. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ശ്രുതിക്ക് സോഷ്യൽ ലോകം ഒന്നടങ്കം ഹൃദയം നിറഞ്ഞ ആശംസകൾ നേരുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *