July 13, 2026

രാത്രിയാത്രാ നിരോധനം, പാലം നിർമ്മാണം… മണ്ഡലത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

0
WhatsApp Image 2026-07-13 at 7.28.04 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻബത്തേരി നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട വിവിധ വികസന-ജനക്ഷേമ വിഷയങ്ങൾ ഉന്നയിച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടക സർക്കാരുമായി ചർച്ച നടത്തി ശാശ്വത പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകത, ബൈരക്കുപ്പ പാലത്തിന്റെ നിർമാണം, നഞ്ചൻകോട്–നിലമ്പൂർ റെയിൽപാത പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് കർണാടക സർക്കാരുമായി ഫലപ്രദമായ ഇടപെടൽ നടത്തേണ്ടതിന്റെ ആവശ്യകത എന്നിവ എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

വയനാട് ട്രൈബൽ സർവകലാശാല സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ ചീങ്ങേരിയിൽ ആരംഭിക്കുന്നതിനാവശ്യമായ പരിശോധനകളും തുടർനടപടികളും വേഗത്തിലാക്കുക, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മതിയായ പ്രവേശനവും ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കുക, കേന്ദ്ര വനാവകാശ നിയമപ്രകാരം പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ച് നൽകുന്നതിലെ കാലതാമസം പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

ഉന്നയിച്ച വിഷയങ്ങൾ അനുഭാവപൂർവം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ ഉറപ്പുനൽകിയതായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *