July 13, 2026

കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി വയനാട് ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു

0
WhatsApp Image 2026-07-13 at 8.36.53 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി വയനാട് ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു. ചിക്കൻ വ്യാപാര മേഘലയിൽ അന്യ സംസ്ഥാന ലോ ‌ഭി പിടിമുറുക്കുകയും, അനാവശ്യ ഇടപാടുകൾ അനിയന്ത്രിതമായ വില വർദ്ധനവിന് കാരണമാകുകയും ചെയ്യുന്നു. ഇത് ചിക്കൻ വ്യാപരത്തെ പ്രതികൂലമായും ബാധിക്കുന്നു. ജില്ലാ തലങ്ങളിൽ വേയ്സ്റ്റ് മാനേജ്മെൻ്റ് സംവിധാനം ഉണ്ടാവണമെന്നും വില ഏകീകരണം നടപ്പാക്കണമെന്നുo കൺവൻഷൻ ആവശ്യപ്പെട്ടു.

മാനന്തവാടി വ്യാപാരി വ്യവസായി സമിതി ഹാളിൽ ചേർന്ന യോഗം സമിതി ജില്ല ജോ. സെക്രട്ടറി എം ആർ സുരേഷ് ഉദ്ഘാടനം ചെയ്തു. കെ എം ഷാജി അധ്യക്ഷത വഹിച്ചു. കെ പി ശ്രീധരൻ, കെ എം അബ്ദുൾ സലീം, അബ്ദുൾ മുത്തലിബ്, മൻസൂർ മേപ്പാടി, അബ്ദുൾ ഗഫൂർ ബത്തേരി, ബഷീർ മാനന്തവാടി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ എം ഷാജി പ്രസിഡൻ്റ്, മൻസൂർ സെക്രട്ടറി, അബ്ദുൾ മുത്തലിബ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *