July 14, 2026

റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളി: പുതിയ ഭാരവാഹികൾ ചുമതലയേറ്റു; സേവന പദ്ധതികൾക്ക് തുടക്കം

0
IMG_20260714_100304
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ പ്രഖ്യാപനവും പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢമായി നടന്നു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി വി.ആർ. സതീഷും സെക്രട്ടറിയായി അരുൺ ജോസും ട്രഷററായി കെ.എം. ടോമിയും വൈസ് പ്രസിഡന്റായി ജോൺസൺ വി.വിയും ചുമതലയേറ്റു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് അന്താരാഷ്ട്ര വോളിബോൾ താരം ജോൺ ജോസഫിനെ പെപ്പർ ടൗൺ റോട്ടറി ക്ലബ് ആദരിച്ചു.

 

റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് പോൾ വി. ടോമിന്റെ നേതൃത്വത്തിൽ ആരംഭിച്ച റോട്ടറി കിഡ്‌നി കെയർ ട്രസ്റ്റ്, റോട്ടറി സ്വപ്ന ഭവനം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്കായുള്ള ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ ജനസേവന പദ്ധതികൾക്ക് ചടങ്ങിൽ തുടക്കം കുറിച്ചു. കൂടാതെ, സ്കൂൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി, ജലാശയങ്ങളിൽ പെട്ട് ജീവൻ അപായപ്പെടുന്നത് തടയാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി മുള്ളൻകൊല്ലിയിൽ പെപ്പർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ വെച്ച് നടത്തി.

 

അസിസ്റ്റന്റ് ഗവർണർ ഡോ. സലിം, ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോഡിനേറ്റർ തോമസ് വി. വി, ജി.ജി.ആർ ക്രിസ്റ്റി പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം ഡയറക്ടർമാരായ ബിജു വി. ജി, ജോൺസൺ വി.വി, സാബു പി.ജി, അനീഷ്, റോയ് മോൻ കെ.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

റോയി ആന്റണി (പ്രസിഡന്റ് നോമിനി), സനിൽ സദാനന്ദൻ (എക്സിക്യൂട്ടീവ് സെക്രട്ടറി), അനീഷ് (ജോയിന്റ് സെക്രട്ടറി), പോൾ വി. ടോം (ക്ലബ്ബ് ബുള്ളറ്റിൻ), സുജേഷ് ചന്ദ്രൻ (സർജന്റ് അറ്റ് ആംസ്), ജയ്സൺ മാത്യു (റോട്ടറി ഫൗണ്ടേഷൻ), അമൽ ബെന്നി (സേവന പദ്ധതികൾ), ദീപാ ഷാജി (വുമൺ എംപവേർഡ് സിറ്റി), ബിജു ശ്രീധർ (ഹെൽത്ത് സിറ്റി), അനീഷ് എസ്. (ഡ്രഗ് ഫ്രീ സിറ്റി), സുഭാഷ് വി. എസ്. (ആക്സിഡന്റ് ഫ്രീ സിറ്റി), ആൽബിൻ മാത്യു (ബിസിനസ് ഫ്രണ്ട്ലി സിറ്റി), എൽദോസ് ബാബു (മില്ലേനിയൽ സിറ്റി) എന്നിവരെയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. കൂടാതെ ബിനോയ്, അനീഷ്, ശ്രീകല ദിബു, ജിനീഷ് എന്നിവരാണ് ഇന്റേണൽ ഓഡിറ്റർമാർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *