April 16, 2026

ജാഗ്രതാ സമിതി ബോധവത്കരണ ക്യാമ്പയിനു തുടക്കം 

0
Img 20241001 Wa00022
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭയിൽ ജാഗ്രത സമിതി ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു.മാനന്തവാടി നഗരസഭയിലെ ജഗ്രതസമിതിയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും പോസ്റ്ററുകളെത്തിക്കുന്നതിനായാണ് പോസ്റ്റർ ക്യാമ്പയിൻ നടത്തുന്നത്. ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷനായിരുന്നു. ഐസിഡിഎസ് സൂപ്പർവൈസർ സന്ധ്യ,വുമൺ ഫെസിലിറ്റേറ്റർ ഫർഹാന എന്നിവർ ചേർന്ന് പോസ്റ്റർ ഏറ്റുവാങ്ങി.ലേഖ രാജീവൻ, പാത്തുമ്മ ടീച്ചർ, പി വി എസ് മൂസ,സിന്ധു സെബാസ്റ്റ്യൻ,അബ്ദുൽ അസിഫ്, പി വി ജോർജ്, നഗരസഭ സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *