October 12, 2024

തദ്ദേശ അദാലത്ത്*; *ഒരു കുടക്കീഴിൽ പരാതി പരിഹാരം*

0
Img 20241001 194108

കൽപ്പറ്റ :നാടിൻ്റെ പരാതി പരിഹരിക്കാൻ ഒരു വകുപ്പ് ഒന്നാകെ ഇറങ്ങി വന്ന തദ്ദേശീയ അദാലത്ത് ശ്രദ്ധേയമായി. സംസ്ഥാന തലത്തിൽ 13 ജില്ലകളും മൂന്ന് കോർപ്പറേഷനും പിന്നിട്ട് ഏറ്റവും ഒടുവിലാണ് തദ്ദേശ അദാലത്തിന് ജില്ല വേദിയായത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണ് അദാലത്ത് പുനക്രമീകരണം നടത്തിയത്. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന അദാലത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എത്തിയത്. മുൻകൂട്ടി ഓൺലൈൻ പോർട്ടൽ വഴിയാണ് അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ സ്വീകരിച്ചത്. പരാതികൾ തരം തിരിച്ച് പഞ്ചായത്ത് തലം, ജില്ലാതലം, സംസ്ഥാന തലം എന്നിങ്ങനെ തരം തിരിച്ചാണ് പരിഗണിച്ചത്. അതത് പഞ്ചായത്ത് തലങ്ങളിൽ മാത്രം തീരുമാനമെടുക്കേണ്ട പരാതികൾ അദാലത്തിൽ ക്രമീകരിച്ച ഡെസ്കുകളിൽ തീർപ്പാക്കി. ഇവിടെ നിന്നും ജില്ലാതലത്തിൽ പരിഗണിക്കേണ്ട പരാതികൾ ജില്ലാ തലത്തിലും പരിഹരിക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ഇവിടെ നിന്നും സംസ്ഥാന തലത്തിൽ നിർദ്ദേശം ആവശ്യമായ പരാതികൾ സംസ്ഥാന തല ടീം പരിശോധിച്ചു തീർപ്പാക്കുന്ന രീതിയാണ് പിന്തുടർന്നത്. നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി ആവശ്യമായ പരാതികൾ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നേരിട്ട് കേൾക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. സർക്കാരിൻ്റെ പുതിയ ഉത്തരവിറങ്ങുന്നതോടെ ഇത്തരത്തിലുള്ള പരാതികൾ ഒന്നടങ്കം പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, ചീഫ് ടൗൺ പ്ലാനർ ഷിജി ഇ.ചന്ദ്രൻ, ചീഫ് എഞ്ചിനീയർ കെ. വി സന്ദീപ് തുടങ്ങിയവർ നേരിട്ടുള്ള പരാതി പരിഹാരത്തിനായി തദ്ദേശ അദാലത്തിൽ എത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *