പുഷ്പൻ അനുസ്മരണം നടത്തി.
ബത്തേരി : കൂത്ത്പറമ്പിൽ ഡിവൈഎഫ്ഐ നടത്തിയ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സിബിൽ ബാബു അദ്ധ്യക്ഷനായി. വി വി ബേബി, പി ആർ ജയപ്രകാശ്, സുരേഷ് താളൂർ, ടി കെ രമേഷ് , പി കെ രാമചന്ദ്രൻ , വിനീഷ് , അഖിൽ , അനീഷ് എന്നിവർ സംസാരിച്ചു
Leave a Reply