കോറോത്തെ കെട്ടിട ഉടമകൾ മന്ത്രിയെ കണ്ടു*; *പരാതിക്ക് പരിഹാരമായി*
കൽപ്പറ്റ :പൊതു നന്മയ്ക്കായി സ്ഥലം വിട്ടു നൽകിയ കെട്ടിട ഉടമകളായിരുന്നു പരാതിക്കാർ. വെള്ളമുണ്ട കാഞ്ഞിരങ്ങാട് റോഡ് നവീകരണത്തിൽ കോറോം അങ്ങാടിയിൽ വീതി കൂട്ടലിൻ്റെ ഭാഗമായാണ് നിരവധി കെട്ടിങ്ങളുടെ മുൻ ഭാഗം പൊളിച്ചു മാറ്റേണ്ടി വന്നത്. പൊളിച്ച കെട്ടിടം അറ്റകുറ്റപ്പണി നടത്തിയെങ്കിലും കെട്ടിട നമ്പർ ലഭിക്കുന്നത് ഉൾപ്പെടെ പ്രതിസന്ധിയായി. ഈ കടകളുടെ ലൈസൻസ് പുതുക്കി കിട്ടാനും വ്യാപാരികൾക്ക് തടസ്സമായി. ഇതോടെ വാടകയടക്കം മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതിനെ തുടർന്നാണ് കെട്ടിട ഉടമകൾ പരാതിയുമായി തദ്ദേശ അദാലത്തിനെ സമീപിച്ചത്. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ പഞ്ചായത്ത് തലത്തിൽ പ്രശ്ന പരിഹരിക്കാൻ തടസ്സമായി. പ്രത്യേക ഉത്തരവിലൂടെ പൊതുനന്മക്കായി സ്ഥലം വിട്ടു നൽകിയത് ഉൾപ്പെടെയുള്ള കേസുകളിൽ പരിഹാരമുണ്ടാക്കുമെന്നും താമസിയാതെ കോറോത്തെ കെട്ടിട ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും മന്ത്രി എം ബി രാജേഷ് ഉറപ്പ് നൽകി. കോറോം അങ്ങാടിയിലെ ഒമ്പത് കെട്ടിട ഉടമകളാണ് 2019 മുതൽ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ അദാലത്തിൽ എത്തിയത്.
Leave a Reply