October 12, 2024

തുണിക്കടയിൽ കയറി ജീവനക്കാരിയുടെ പണം അപഹരിച്ച യുവതി പിടിയിൽ 

0
Img 20241001 201855

കേണിച്ചിറ: തുണിക്കടയിൽ കയറി ജീവനക്കാരിയുടെ പണം അപഹരിച്ച യുവതി പിടിയിൽ. ബത്തേരി നെന്മേനി മലങ്കര അറക്കൽ വീട്ടിൽ മുംതാസ്(22)നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 28-09-2024 തീയതി കേണിച്ചിറ ടൗണിലുള്ള ടെക്സ്റ്റൈൽ ഷോപ്പിലും മെഡിക്കൽ ഷോപ്പിലും അടിവസ്ത്രത്തിന്റെ കുടുക്കു പൊട്ടി പോയി എന്നും അത് ശരിയാക്കുന്നതിനു സൗകര്യം ചെയ്തു തരണം എന്നും പറഞ്ഞ് ഇവർ കുട്ടിയുമായി കടകളിൽ കയറിയിരുന്നു. തുടർന്ന് ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരി ലോൺ അടയ്ക്കാൻ ബാഗിൽ സൂക്ഷിച്ചിരുന്ന 9000 രൂപ ഇവർ കടയ്ക്കുള്ളിൽ നിന്നും കവർച്ച ചെയ്തു കൊണ്ടുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലാവുന്നത്. കടയിലെ സി.സി.ടിവി ദൃശ്യങ്ങളും അവർ ടൗണിൽ ബസ്സിൽ വന്നിറങ്ങിയ ദൃശ്യങ്ങളും ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാന രീതിയിൽ വയനാട് ജില്ലയിൽ പലയിടത്തും കവർച്ച ചെയ്തതായി സംശയിക്കുന്നുണ്ട്. കടകളിൽ കുട്ടിയുമായി കയറി വസ്ത്രത്തിലെ കുടുക്കു പൊട്ടിപ്പോയെന്നും ആയത് ശരിയാക്കുന്നതിന് സൗകര്യം ചെയ്തു തരണം എന്നും അഭ്യർത്ഥിച്ച് കടയ്ക്കുള്ളിൽ പ്രവേശിച്ച് കടയിലെ ജീവനക്കാർ കടയിൽ സൂക്ഷിച്ചിരിക്കുന്ന ബാഗുകളിൽ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച് കടന്നുകളയുന്നതാണ് യുവതിയുടെ രീതി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *