നഗരസൗന്ദര്യവൽക്കരണ സന്ദേശവുമായി കണിയാരം ഫാ. ജി. കെ . എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ
മാനന്തവാടി:ഗാന്ധിജയന്തി ദിനത്തിൽ നഗര സൗന്ദര്യവൽക്കരണ സന്ദേശവുമായി കണിയാരം ഫാ. ജി. കെ . എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ്.വദ്യാർത്ഥികൾ.
മാനന്തവാടിഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയ്ക്ക് ചുറ്റുമായി പൂച്ചെടികൾ കൊണ്ട് അലങ്കരിച്ച് സേവന ദിനം മികവുറ്റതാക്കി മാറ്റി. ഫാ.ജി. കെ എം ഹയർ സെക്കണ്ടറി സ്കൂളിലെ
എൻ എസ് എസ് വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത പൂച്ചെടികൾ മാനന്തവാടി മുൻസിപ്പാലിറ്റി അധികാരികൾ ഏറ്റുവാങ്ങി. മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് കബീർ മാനന്തവാടി അധ്യക്ഷത വഹിച്ചു സ്കൂൾ പ്രിൻസിപ്പാൾ മാർട്ടിൻ എൻ പി സ്വാഗതം ആശംസിച്ചു. യോഗത്തിൽ മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിപിൻ വേണുഗോപാൽ,മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി എസ് മൂസ, വാർഡ് കൗൺസിലർ പി വി ജോർജ്, എൻ എസ് എസ് വോളണ്ടിയർ റിയ ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. .
Leave a Reply