October 6, 2024

വയോജനദിനത്തിൽ അമ്മമാരെ കാണാൻ ഇത്തവണയും പനമരം കുട്ടി പോലീസ് 

0
Img 20241002 164626

 

 

പനമരം:ഒക്ടോബർ 1 വയോജന ദിനാചരണത്തിൻ്റെ ഭാഗമായി പനമരം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ പനമരത്തുള്ളനവജ്യോതി വൃദ്ധ മന്ദിരം സന്ദർശിച്ചു. തങ്ങൾ ശേഖരിച്ച ഭക്ഷണമഗ്രികളുമായിട്ടാണ് എസ് പി സി കേഡറ്റുകൾ വൃദ്ധ മന്ദി രത്തിലെത്തിയത്. അമ്മമാരോടൊപ്പം ആടിയും പാടിയും സമയം ചിലവഴിച്ചതിനു ശേഷമാണ് കേഡറ്റുകൾ തിരിച്ചു പോയത്. പനമരം എസ് എച്ച് ഒ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ ടി സുബൈർ , രമേഷ് കുമാർ , എസ് ഐ റസാഖ്, രേഖ കെ നവാസ് ടി , ശിഹാബ് എം ഐ , ആദർശ് കെ കെ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *