ഉത്സവ നിറവില്‍ കാരാപ്പുഴ*
കാരാപ്പുഴയും ഉത്സവ നിറവിലാണ്. പിന്നണി ഗായിക നക്ഷത്ര സന്തോഷിന്റെ ഗാനവിരുന്നോടെയാണ് ഡാം ഗാര്‍ഡനിലെ ആംഫി തിയറ്ററില്‍ സജ്ജീകരിച്ച വേദിയില്‍ 12 നാള്‍ നീളുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഉത്തരേന്ത്യന്‍ കലാ രൂപമായ ദാണ്ടിയ നൃത്തവും ഗാനമേളയും അരങ്ങേറി. ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ജി സജീവന്‍, മേരി സിറിയക്ക്, ടി എം സി അംഗങ്ങളായ പി ഗഗാറിന്‍, കെ ജെ ദേവസ്യ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി വി പ്രഭാത്, ഡി ടി പി സി സെക്രട്ടറി കെ.ജി.അജേഷ്, . ടി എം സി കണ്‍വീനര്‍ കൂടിയായ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി സന്ദീപ് , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹാരിസ് കരീം എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ദേശിയ അന്തര്‍ദേശിയ വേദികളില്‍ വയലിന്‍ സംഗീതാവിഷ്‌ക്കരണം നടത്തിയിട്ടുള്ള സി എം ആദിയുടെ വയലിന്‍ പെര്‍ഫോമന്‍സും ബത്തേരി തുടിതാളത്തിന്റെനടന്‍ പാട്ടും അരങ്ങേറും. ദസറ കണക്കിലെടുത്ത് വിനോദ സഞ്ചാരികളെ ആകാര്‍ഷിന്നതിനും പരിപാടി കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നതിനും നവനിറങ്ങളെ ആധാരമാക്കി ഇനിയുള്ള ഓരോ ദിവസവും വ്യത്യസ്ത വര്‍ണ്ണങ്ങളില്‍ പ്രവേശനകവാടം ഒരുക്കും. പരിപാടിയുടെ മൂന്നാം നാളായ വെള്ളിയാഴ്ച്ച ഹരിത നിറത്തിലാവും പ്രവേശന കവാടം .





Leave a Reply