November 2, 2024

സ്കൂൾ ഗ്രൗണ്ട് നന്നാക്കി

0
Img 20241006 Wa0012

 

 

കൽപ്പറ്റ: ഉരുൾ പൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് തകരാറിലായി ഉപയോഗിക്കാൻ പറ്റാതായ മേപ്പാടി ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ കളിസ്ഥലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആയിരങ്ങൾ ചിലവാക്കി ഗ്രൗണ്ട് നിർമ്മിച്ചു നൽകി. ഉരുൾ പൊട്ടലിനെ തുടർന്ന് പരിക്കേറ്റവരെയും മരണപ്പെട്ടവരെയും എത്തിച്ച മേപ്പാടി ഗവ.ആശുപത്രിയുടെയും മോർച്ചറി പ്രവർത്തിച്ചിരുന്ന എ.പി.ജെ ഹാളിന്റെയും സമീപമാണ് സ്കൂൾ ഗ്രൗണ്ട് . ആംബുലൻസുകളും ഡിപ്പാർട്ട്മെന്റ് വാഹനങ്ങളും അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്നത്. വലിയ വാഹനങ്ങൾ കയറിയിറങ്ങി പല സ്ഥലങ്ങളിലും വലിയകുഴികളും ചെളിയും നിറഞ്ഞ് ഗ്രൗണ്ട് ആകെ താറുമാറായിരുന്നു ക്വാറി വേസ്റ്റ് നിരത്തി സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചതോടെ കല്ലുകളും കുഴികളും നിറഞ്ഞ ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഉരുൾ പൊട്ടലിൽ ഒരുപാട് വിദ്യാർത്ഥികളെ നഷ്ടമായ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളും ഇവിടെയാണ് പ്രവർത്തിക്കുന്നത്. സ്കൂൾ സ്പോർട്സ് നടത്താൻ സ്ഥലമില്ലാത്ത സ്ഥിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രൗണ്ട് നന്നാക്കി കൊടുത്തത്. അടുത്ത ദിവസം തന്നെ സ്പോർട്സ് മൽസരങ്ങൾ നടത്താൻ കഴിയുമെന്ന സന്തോഷത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. ഗ്രൗണ്ട് വൃത്തിയാക്കിയ വ്യാപാരി വ്യവസായി ഏകോപന സമിതിയെ ടി.സിദ്ധിഖ് എം.എൽഎ സ്ഥലത്തെത്തി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് ജോജിൻ. ടി ജോയി, ജനറൽ സെക്രട്ടറി കെ.ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, മേപ്പാടി യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് ലാന്റ് മാർക്ക്, റഫീഖ് ട്രന്റ്സ്, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *