വയനാട് റവന്യൂജില്ലാ സ്കൂൾ ശാസ്ത്രോത്സവം : സംഘാടക സമിതി രൂപീകരിച്ചു
ബത്തേരി : 2024 ഒക്ടോബർ 28, 29 തീയ്യതികളിലായി മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന വയനാട് റവന്യൂ ജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സംഷാദ് മരക്കാർ യോഗം ഉദ്ഘാടനം ചെയ്തു. പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമകാര്യ മന്ത്രി ഒ.ആർ. കേളു, സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ ടി. സിദ്ദീഖ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാർ, നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജാ സതീഷ്, വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എന്നിവർ രക്ഷാധികാരികളായും , സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ചെയർമാനും, വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് ജനറൽ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കവിത എസ്. സ്വാഗതവും, എച്ച്.എം. ഇൻചാർജ് ജയന്തി കെ.എസ്. നന്ദിയും പറഞ്ഞു. വയനാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ . ശശീന്ദ്രവ്യാസ് പദ്ധതി വിശദീകരിച്ചു. വിവിധ ജനപ്രതിനിധികൾ ചെയർമാൻമാരും അധ്യാപക സംഘടന ഭാരവാഹികൾ കൺവീനർമാരുമായി 12 ഉപസമിതികൾ മേളയുടെ വിജയത്തിനായി രൂപീകരിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖരും സ്കൂൾ പി.ടി.എ., എസ്.എം.സി., മദർ പി.ടി.എ. ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.





Leave a Reply