തോട്ടമുല സെന്റ് കുര്യാക്കോസ് ദേവാലയത്തിന് കല്ലിട്ടു
ബത്തേരി: പുനർനിർമാണം നടത്തുന്ന തോട്ടമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ തറക്കല്ലിടൽ കർമ്മം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് നിർവഹിച്ചു. ഇടവക വികാരി ഫാ. എൽദോ ചീരകത്തോട്ടത്തിൽ, കിഴക്കേക്കര ഗീവർഗീസ് കോർ എപ്പിസ്കോപ, ഫാ. കുര്യാക്കോസ് ചീരകത്തോട്ടത്തിൽ, ഫാ. ഷൈജൻ മറുതല, ഫാ. വിപിൻ കുരുമോളത്ത്, ഫാ. ലിജോ തമ്പി ആനിക്കാട്ട്, ഫാ. ഷിജിൽ കടമ്പക്കാട്ട്, സഹകാർമികത്വം വഹിച്ചു. പഞ്ചായത്തംഗം ഓമന പങ്കളം, വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി ദേശീയ പ്രസിഡന്റ്
വാസു കൃഷ്ണഭവൻ ,
ട്രസ്റ്റിജോർജ് കാവുംമോളയിൽ, സെക്രട്ടറി:ജെയ്മോൻ കുന്നത്ത്, നിർമ്മാണ കമ്മിറ്റി കൺവിനർ ജോർജ്ജ് കോലഞ്ചേരി, സെക്രട്ടറി ജിജിൽ മാത്യൂ,
വാസുദേവൻ വെള്ളാരംകുന്ന്, പ്രഭാകരൻ കൈതമലയിൽ, ലക്ഷ്മണൻ പുൽതുക്കി, മോഹനൻ പാറശ്ശേരി, ബാബു ഉള്ളാട്ടുതൊടിയിൽ, ഷെവ. കെ.എം. പൗലോസ് കീരംകുഴിയിൽ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഷെവ. ഇ.പി. പൗലോസ് ഇടയനാൽ, റെജി എരങ്ങോത്ത്, തുടങ്ങിയവർ നേതൃത്വം വഹിച്ചു.





Leave a Reply