ഇക്കോ ടൂറിസത്തിന്റെ പേരിൽ കുറുവാ ദ്വീപ് മരിക്കുന്നു
കുറുവാ ദ്വീപ്: ഇക്കോ ടൂറിസത്തിന്റെ പേരിൽ കുറവാ ദ്വീപ് മരിക്കുന്നു വയനാട്ടിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സഞ്ചാരികളുടെ പറുദീസയായ കുറുവ ദ്വീപ് തൽപരകക്ഷികളുടെ സ്വാർത്ഥ താല്പര്യ മൂലം പ്രവേശനം നിഷേധിക്കപ്പെട്ട തോടുകൂടി നൂറോളം കുടുംബങ്ങളും ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെയും ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ഇന്ന് ഡി എഫ് ഓ യുമായി നടന്ന ചർച്ചയിൽ ജനങ്ങളുടെ ആശങ്ക അറിയിച്ചു ഇതിനെതിരെ പുൽപ്പള്ളി പാൽവെളിച്ചം ഗേറ്റുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിലനിൽപ്പ് നഷ്ടപ്പെട്ട കുറുവാൻ നിവാസികളെ ചേർത്തുപിടിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി പ്രവീൺ തങ്കച്ചൻ അറിയിച്ചു. ശേഷം ജില്ലാ കമ്മറ്റി അംഗം അഷ്റഫ് കാട്ടിക്കുളം ലോക്കൽ സെക്രട്ടറി വേണുഗോപാൽ മാനന്തവാടി വിൻസൺ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.





Leave a Reply