April 16, 2026

മാനന്തവാടി -യവനാർക്കുളം -പേര്യ റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം -എസ്ഡിപിഐ

0
Img 20241007 120737
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : മാനന്തവാടി യിൽ നിന്നും തുടങ്ങി യവനാർക്കുളം വഴി പേര്യ 36 ൽ അവസാനിക്കുന്ന റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

2021 ൽ നിർമാണം ആരംഭിച്ച റോഡ് മൂന്ന് വർഷം പിന്നിട്ടിട്ടും ഇത് വരെ നിർമാണം പൂർത്തിയായിട്ടില്ല.
മാനന്തവാടിയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് യാത്ര എളുപ്പമാക്കുന്ന ഈ റോഡ് ന്റെ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നത് ഇത് വഴി യാത്ര ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഈ റോഡിനിരുവശവും വിവിധയിടങ്ങളിൽ മണ്ണെടുത്തതിനാലും,കുഴിയെടുത്തതിനാലുമൊക്കെ ഇവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വളരെ ഭീതിയിലാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്.മഴ പെയ്താൽ പലരുടെയും വീട്ടിലേക്ക് റോഡിലെ വെള്ളം ഒലിച്ചിറങ്ങുന്ന അവസ്ഥയാണ്.
അതിനാൽ തന്നെ സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും,റോഡ് പണി ഉടൻ പൂർത്തിയാക്കാനുള്ള നടപടികൾ കൈ കൊള്ളണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റുമാരായ അലി എ കെ,സൽമ അഷ്‌റഫ്‌ ,ജോയിന്റ് സെക്രട്ടറിമാരായ മമ്മൂട്ടി കെ ,സകരിയ കെ എസ്,കമ്മിറ്റിയംഗം സുബൈർ കെ എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി സജീർ എം ടി സ്വാഗതവും ട്രഷറർ ജുബൈർ എം നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *