May 7, 2026

സൗജന്യ അലർജി ആസ്ത്മ രോഗനിർണയ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും ഔഷധതൈ വിതരണവും സംഘടിപ്പിച്ചു

0
Img 20241007 Wa01001
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പും വയനാട് നാഷണൽ ആയുഷ് മിഷൻ അലർജി ആസ്ത്മ സ്പെഷ്യലിറ്റി ക്ലിനിക്കും,സർക്കാർ ജില്ലാ ഹോമിയോ ആശുപത്രി മാനന്തവാടിയും, സുൽത്താൻ ബത്തേരി ആയുഷ് ഹെൽത്ത്‌ & വെൽനെസ്സ് സെന്ററും സംയുക്തമായി ഒൿടോബർ ഹെൽറ്റി ലങ് മന്ത് പ്രോഗ്രാം ന്റെ ഭാഗമായി സൗജന്യ അലർജി ആസ്ത്മ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസ്സും സുൽത്താൻ ബത്തേരി ആയുഷ് ഹെൽത്ത്‌ & വെൽനെസ്സ് സെന്ററിൽ വെച്ച് നടത്തി. അഞ്ചുകുന്ന് സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലെ എൻ എ എം പി.ജി മെഡിക്കൽ ഓഫീസർ ഡോ. ജിതിൻ ഔസഫ് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അലർജി ആസ്ത്മ സ്പെഷ്യലിറ്റി ഒ.പി യിലെ മെഡിക്കൽ ഓഫീസർ ഡോ.നിഖില ജയരാജ്‌ ക്യാമ്പിന് നേതൃത്വം വഹിച്ചു. ക്യാമ്പിൽ സ്കൂൾ വിദ്യാർഥികൾക്ക് ഔഷധ ചെടികൾ വിതരണം ചെയ്തു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബേബി സിനി, ഡോ സ്മിത (എൻ എ എം എം ഒ ), തൈറോയ്ഡ് സ്പെഷ്യലിറ്റി ക്ലിനിക് ) എന്നിവർ ക്യാമ്പിൽ പരിശോധന നടത്തി. യോഗ ഇൻസ്ട്രക്റ്റർ ഡോ. അക്ഷയ ക്യാമ്പിൽ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. രമ്യ, അഞ്ചു , ഷിൻസി, സരിജ എന്നിവർ ക്യാമ്പിൽ സേവനം നൽകി. ക്യാമ്പിൽ 145 പേർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *