വാദ്യോപകരണങ്ങൾ വിതരണം ചെയ്തു
മാനന്തവാടി: നോർത്ത് വയനാട് ഡിവിഷന്റെ കീഴിലെ വൻ ധൻ വികാസ് കേന്ദ്രയുടെ മാനിവയൽ സെൽഫ് ഹെല്പ് ഗ്രൂപ്പിലെ പ്രാക്തന ഗോത്ര വിഭാഗക്കാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.
മാനന്തവാടി ഗിബ്‌സ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ. മാർട്ടിൻ ലോവെൽ ഐഎഫ്എസ് അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്ത് വാദ്യോപകരണങ്ങളുടെ വിതരണം നടത്തി.ബേഗൂർ റേഞ്ച് ഓഫീസർ കെ. രാകേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ പ്രകാശൻ ആശസകൾ നേരുകയും, വിഡിവികെ കോർഡിനേറ്റർ വി. ജെ. ശരണ്യ ആമുഖ പ്രസംഗം നടത്തുകയും ചെയ്‌തുതുടർന്ന് വാദ്യോപകരണങ്ങൾ ഏറ്റുവാങ്ങിയ കലാകാരന്മാരുടെ വക ശിങ്കാരി മേളവും നടന്നു.
Leave a Reply