ബൈര കുപ്പപാലം* *യാഥാർത്ഥ്യമാകണം പുൽപ്പള്ളി* *മണ്ഡലം* *കോൺഗ്രസ്* *കമ്മിറ്റി*
പുൽപള്ളി :കേരള — കർണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതും പുല്പള്ളി ജനതയുടെ ചിരകാലസ്വപ്നവുമായ ബൈ രൻ കുപ്പ പാലം കാലത്തിൻ്റെ അനിവാര്യതയായി മാറിയിരിക്കുന്നു. വയനാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ കോഴിക്കോട് – സുൽത്താൻബത്തേരി — ഗുണ്ടൽപ്പെട്ട് – . കൊല്ല ഗൽ റോഡ് യാത്രാ നിരോധന ഭീഷണിയെ നേരിടുകയാണ്. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ കേരള സർക്കാർ താല്പര്യം കാണിക്കുന്നില്ല. പ്രസ്തുത റോഡിൽ യാത്രാ നിരോധനത്തിന് പകരം ബദൽ മാർഗ്ഗമുണ്ടോയെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാ കളോട് ആരാഞ്ഞിട്ടും കേരള സർക്കാർ വേണ്ടത്ര താല്പര്യം കാണിച്ചിട്ടില്ല ആകാശപാതയോ തുരങ്ക പാതയോ ഉപകരിക്കുമോയെന്ന നിർദ്ദേശങ്ങൾ ഉയർന്നിട്ടും അതിനു നേരെ സർക്കാർ മുഖം തിരിക്കുകയാണ്. ബ്രിട്ടീഷ്കാരുടെ കാലം മുതൽ മൈ സ്സൂരിനെ ബാംഗ്ലൂരുമായി ബന്ധി ഈറോഡ് കൊച്ചി മുതലുള്ള വിവിധ പ്രദേശങ്ങളിലെ വിദ്യാർത്ഥികളേകളേയും വ്യാപാരികളേയും ഉദ്യോഗാത്ഥികളേയും എളുപ്പത്തിൽ ബാംഗ്ലൂരുമായി ബന്ധിപ്പിക്കുന്ന പാതയാണ്. എന്നിട്ടും കള്ളാടി — ആനക്കാംപോയിൽ തുരങ്ക പാതയുടെ പ്രാധാന്യം പോലും നൽകുന്നില്ല പകരം കൂട്ട – ഗോണിക്കുപ്പ – വഴി മാനന്തവാടിക്കെത്തുന്ന റോഡാണ് ദേശീയപാതക്ക് ബദലായി കേരള സർക്കാരും നിർദ്ദേശിക്കുന്നത തീർച്ചയായും മാനന്തവാടി — കൂട്ട -ഗോണിക്കുപ്പ -മൈസൂർ റോഡ് അനിവാര്യമാണ് പക്ഷേ അത് കോഴിക്കോട് – ബടത്തരി – ബാംഗ്ലൂരു പാതക്ക് ബദലാകില്ല’ ഈ പാത അടഞ്ഞു പോയാൻ വയനാടിൻ്റെ വികസന സ്വപ്നങ്ങൾ കെട്ടുപോകും. പ്രത്യേകിച്ച് ബത്തേരി താലൂക്കിൻ്റെ ” ഈ സാഹചര്യത്തിൽ ബത്തേരി താലൂക്കിൻ്റെ വികസന സ്വപ്നങ്ങൾ തകർന്നു പോകാതിരിക്കാൻ 30 വർഷങ്ങൾക്കമുമ്പ് കേരള – കർണ്ണാടക മുഖ്യമന്ത്രിമാർ ഒരുമിച്ച് ശിലാസ്ഥാപനംനടത്തിയ ബൈരൻപ്പ പാലം യാഥാർത്ഥ്യമാക്കാൻ കേരളാ സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടുകെപിസിസി നിർവാഹക സമതി അംഗം കെഎൽ പൗലോസ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് പിഡി ജോണി | അദ്ധ്യഷത വഹിച്ചു എൻ യു ഉലഹന്നാൻ വർഗീസ് മുരീങ്കാവിൽ ബീന ജോസ് ഗിരിജാ കൃഷ്ണൻ ശിവരാമൻ പാറക്കുഴി ജോയ് വാഴയിൽ മേഴ്സി ബെന്നി സി പി കുര്യാക്കോസ് ടിപി ശശിധരൻ റെജി പുളിങ്കുന്നേൽ ജോമറ്റ് കോത വഴി കെ എം എൽദോസ് എന്നിവർ സംസാരിച്ചു.





Leave a Reply