ഡിജി കേരളം പദ്ധതി വിജയിപ്പിക്കും
കൽപ്പറ്റ: ജില്ലയില്‍ ഡിജി കേരളം പദ്ധതി വിജയിപ്പിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ സാക്ഷരതാ മിഷന്‍ പ്രേരക്മാരുടെ ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രഖാരമുള്ള ഡിജി വാരം വിജയിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. നവംബര്‍ 1ന് ഡിജി കേരളം പ്രഖ്യാപനം നടക്കുന്ന സാഹചര്യത്തില്‍ പൂര്‍ത്തിയായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്ര്ഖ്യാപനം നടത്താനുള്ള ഇടപെടലുകള്‍ നടത്തുന്നതിനും തീരുമാനിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡിജി കേരളം ചുതലയുള്ള ജീവനക്കാരായ ശരത്.കെ.ആര്‍, ദിനേഷ്‌കുമാർ, പി.വി.ജാഫര്‍, പ്രേരക് വി. വി. ഷിജി എന്നിവർ സംസാരിച്ചു.
Leave a Reply