April 16, 2026

ടിക്കറ്റ് വിറ്റതും ടിക്കറ്റ് വാങ്ങിയതും കർണാടകക്കാരൻ 

0
Img 20241010 120528lbwy2cc
By ന്യൂസ് വയനാട് ബ്യൂറോ

കർണാടക : തിരുവോണം ബംബറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക സ്വദേശി അൽത്താഫ് ആണ് ഭാഗ്യവാൻ.കർണാടക പാണ്ഡ്യപുര സ്വദേശിയാണ്. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.. സുൽത്താൻ ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എൻ.ജി.ആറിന് ടിക്കറ്റ് നൽകിയത്.എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റർ ഏജന്റ്. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റായി പ്രവർത്തിക്കുന്നയാളാണ്. ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചിരുന്നു.80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്‌ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു. കഴിഞ്ഞവർഷം തമിഴ്‌നാട് സ്വദേശികൾക്കായിരുന്നു ഒന്നാം സമ്മാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *