വേള്‍ഡ് ഹോസ്പിസ് ആന്‍ഡ് പാലിയേറ്റീവ് ദിനത്തില്‍ മെഗാ ഹോം കെയര്‍ ഡ്രൈവ് സംഘടിപ്പിക്കും
മാനന്തവാടി: പൂക്കോയ തങ്ങള്‍ ഹോസ്പിസ് മാനന്തവാടിയുടെ നേതൃത്വത്തില്‍ വേള്‍ഡ് ഹോസ്പിസ് ആന്‍ഡ് പാലിയേറ്റീവ് ദിനത്തില്‍ മെഗാ ഹോം കെയര്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അഭയമില്ലാത്തവര്‍ക്ക് ആശ്വാസം പകരാനും, ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടവരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനുമായാണ് പരിപാടി. വേദനിക്കുന്ന മനുഷ്യരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അവരുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നിറക്കുകയും സ്‌നേഹത്തിന്റെ തണല്‍ വിരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് 12ന് മെഗാ പാലിയേറ്റീവ് ഹോം കെയര്‍ നടത്തുന്നത്. ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ തുടങ്ങി 40 ഓളം വരുന്ന പാലിയേറ്റീവ് വളന്റിയര്‍മാര്‍ ഏഴോളം സ്‌ക്വാഡുകളായി തിരിച്ച് നിലവില്‍ പി ടി എച്ച് പാലിയേറ്റീവ് കെയര്‍ നല്‍കി വരുന്ന 38 ഓളം രോഗികളുടെ അടുത്ത് നേരിട്ടെത്തി അവരോടൊപ്പം ചിലവഴിച്ച് അവര്‍ക്ക് സ്‌നേഹ സമ്മാനങ്ങള്‍ നല്‍കുക എന്നതാണ് ഈ മെഗാ ഡ്രൈവിന്റെ ലക്ഷ്യം. കേരളത്തിലെ 33ാമത്തെ പൂക്കോയ തങ്ങള്‍ ഹോസ്പിസ് യൂണിറ്റാണ് മാനന്തവാടിയില്‍ ആരംഭിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളജിന് സമീപം ബാഫഖി ഹോമിലാണ് നിലവില്‍ പൂക്കോയ തങ്ങള്‍ ഹോസ് പിസ് പ്രവര്‍ത്തിച്ച് വരുന്നത്. കേരളത്തില്‍ നൈറ്റ് പാലിയേറ്റീവ് എന്ന ആശയം വളരെ വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ ഈ യൂണിറ്റിലും നടന്ന് വരുന്നു. വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് ഇതിന്റെ പ്രവര്‍ത്തന സമയം. 36 ദിവസം കൊണ്ട് 106 ഓളം കേസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ പൂക്കോയ തങ്ങള്‍ ഹോസ് പിസ് മാനന്തവാടിക്ക് സാധിച്ചു.





Leave a Reply