കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്
ചേകാടി: ചേകാടി ചന്ത്രോത്ത് ഉന്നതിയിലെ ബസവന്റെ ഭാര്യ ബസവി (58) ക്കാണ് പരിക്കേറ്റത്. വനത്തിനുള്ളിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികൾ ഒച്ചവെച്ചപ്പോൾ ആന പിന്തിരിയുകയായിരുന്നു. ഇന്ന് വൈകുന്നേരം 4.15 ഓടെയാണ് സംഭവം. കാലിന് പരിക്കേറ്റ ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാരമുള്ള പരിക്കെല്ലന്നാണ് പ്രഥമിക നിഗമനം.





Leave a Reply