സ്‌കില്‍ ഫെസ്റ്റ് ഉദ്ഘാടനം നാളെ
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളിലെ നൈപുണി വികസനം ആവശ്യമുള്ളവര്‍ക്കായി മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നാളെ (ഒക്ടോബര്‍ 11) രാവിലെ 10 ന് സംഘടിപ്പിക്കുന്ന സ്‌കില്‍ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ 9.30 മുതല്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.കെ സുകുമാരന്‍, സി.കെ നൂറുദ്ദീന്‍, സി ഹാരിസ്, ജില്ലാ പ്ലാനിഹ് ഓഫീസര്‍ എം. പ്രസാദന്‍ എന്നിവര്‍ പങ്കെടുക്കും.





Leave a Reply