കുറുവ നാളെ തുറക്കും
പുൽപള്ളി: വനം വകുപ്പ് വാച്ചർ പാക്കം സ്വദേശി പോളിന്റെ മരണത്തെ തുടർന്ന് അടച്ചിട്ടിരുന്ന കുറുവ ദ്വീപ് നാളെ തുറക്കും. ഫെബ്രുവരി 16 ന് ആയിരുന്നു ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ കോടതി വിധിയെ തുടർന്ന് അടച്ചത്. വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ എല്ലാം അടച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതെ തുടർന്ന് സർക്കാർ നൽകിയ അപ്പീലിൽ ആണ് ഉപാധികളോടെ കേന്ദ്രങ്ങൾ തുറക്കാൻ കോടതി അനുമതി നൽകിയത്.
പാൽവെളിച്ചം, പാക്കം എന്നീ രണ്ട് കവാടങ്ങളിലൂടെയും കുറുവയിലേക്ക് പ്രവേശനം ഉണ്ടാകും. കുറുവയിലെ ചങ്ങാട സവാരി സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.കുറുവയിലേക്ക് സന്ദർശനം ആരംഭിക്കുന്നതോടെ സഞ്ചാരികളെ ആശ്രയിക്കുന്ന പ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും ഉണർവേകും.
Leave a Reply