ഭരതനാട്യം ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി
നിർഝരി നാട്യകലാ അക്കാദമി തൃശ്ശിനാപ്പള്ളി കലൈ കാവേരി സ്കൂൾ ഓഫ് ഫൈൻ ആട്സുമായി ചേർന്നുകൊണ്ട് നടത്തുന്ന ഭരതനാട്യം ഡിപ്ലോമ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾക്ക് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒആർ കേളു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പടിഞ്ഞാറത്തറ എയുപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പി.ബാലൻ അധ്യക്ഷത വഹിച്ചു. മെമ്പർ ബിന്ദു ബാബു ആശംസാപ്രസംഗം നടത്തി. നാലു വർഷ ഡിപ്ലോമയുടെ ആദ്യ ബാച്ചിലെ 9 കുട്ടികൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
Leave a Reply