December 14, 2025

കുചേല വൃത്തം കഥകളി അവതരിപ്പിച്ചു 

0
Img 20241014 154658
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കൃഷ്ണ‌ണന്മൂല ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ വൈവിധ്യങ്ങളായ കലാപരിപാടികളെക്കൊണ്ട് സമ്പന്നമായ നവരാത്രികലാസന്ധ്യ ജനശ്രദ്ധയാകർഷിച്ചു ക്ഷേത്ര കലകൾക്ക് പ്രാധാന്യം നൽകിയ കലാസന്ധ്യയിൽ കുചേലവൃത്തം കഥകളിയും, പാഞ്ചാലീ സ്വയംവരം ചാക്യാർകൂത്തും, സോപാനസംഗീതവും,കൃഷ്ണ ഗീതവും ചിലങ്ക നൃത്തസന്ധ്യയും അരങ്ങേറി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ഭക്തജനങ്ങളാണ് ക്ഷേത്ര കലകൾ ആസ്വദിക്കാൻ എത്തിയത്. വിജയദശമി ദിനത്തിൽ രാവിലെ നടന്ന വിദ്യാദേവതാർച്ചനയിലും സമൂഹ വിദ്യാരംഭത്തിലും ധാരളം ഭക്തജനങ്ങൾ പങ്കെടുത്തു.

 

ക്ഷേത്ര ഭരണ സമിതിയുടേയും പാഞ്ചജന്യം സന്നദ്ധസേവാ സംഘത്തിൻ്റെയും നേതൃത്വത്തൽ സംഘടിപ്പിച്ച നവരാത്രി കലാസന്ധ്യ സാഹിത്യകാരൻ പി. ആർ നാഥനാണ് ഉദ്ഘാടനം ചെയ്തത്. നവരാത്രിയുടെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സിൽ ധർമ്മ പാഠശാല സംയോജകൻ രാജേഷ് നാദാപുരം പ്രഭാഷണം നടത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *