ഇന്ത്യൻ രാഷ്ടീയത്തിൽ മതേതരത്വത്തിന്റെയും സാഹോദര്യത്തിെന്റയും മുഖമാണ് പ്രിയങ്ക ഗാന്ധി: ഡിൻ കുര്യാക്കോസ് എം.പി
മുള്ളൻകൊല്ലി: വർഗീയതക്കും വിഭജന രാഷ്ട്രീയത്തിനെതിരായും ഉള്ള കോൺഗ്രസിന്റെ മുന്നണി പോരാളിയാണ് പ്രിയങ്ക ഗാന്ധി എന്ന് ഡിൻ കുര്യാക്കോസ് എം പി .
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ മുള്ളൻകൊല്ലിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി തനിക്ക് ഏറെ വൈകാരിക ബന്ധമുള്ള വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ തന്നെ വയനാട്ടിൽ മത്സരിപ്പിക്കാൻ എടുത്ത നിലപാട് ഭാവി വയനാടിന്റെ വികസനകാര്യത്തിൽ താൻ കൂടെ ഉണ്ട് എന്ന സന്ദേശമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
യുഡിഫ് മണ്ഡലം ചെയർമാൻ ഷിനോ തോമസ് കടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി നിർവ്വാഹക സമിതി അംഗം കെ എൽ പൗലോസ് . ഡി പി രാജശേഖരൻ . എം എ അസൈനാർ ,കെ ഇ.വിനയൻ , പി ഡി സജി, സംഷാദ് മരക്കാർ, എൻ യു ഉലഹന്നാൻ , ഒ ആർ രഘു , ബീന ജോസ് , എംഎ .അസീസ് , തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply