April 16, 2026

പൂഴിത്തോട് പടിഞ്ഞാറത്തറ പാത ഇൻവെസ്റ്റിഗേഷൻ നടപടികൾ വേഗത്തിലാക്കണം ജനകീയ കർമ്മ സമിതി

0
Img 20241014 Wa00241
By ന്യൂസ് വയനാട് ബ്യൂറോ

 

 

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് വനഭൂമി ലഭ്യമാക്കി റോഡ് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ ഊരാളുങ്കൾ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ ഉപയോഗിച്ച് നടത്തുന്ന സർവ്വേ നടപടികൾ പെട്ടെന്ന് പൂർത്തീകരിച്ച് റോഡ് യാഥാർത്ഥ്യമാക്കണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് ജനകീയ കർമ്മ സമിതി ആവശ്യപ്പെട്ടു. റോഡിന് തറക്കല്ലിട്ടിട്ട് 30 വർഷം പൂർത്തിയായ ഈ ഘട്ടത്തിൽ ഇനിയും പ്രവർത്തികൾ അനന്തമായി നീട്ടി കൊണ്ടുപോകുന്നത് പ്രതിഷേധാർഹമാണ്. നിലവിൽ വയനാട് ജില്ലയിലേക്ക് കടക്കാനുള്ള മാർഗങ്ങളെല്ലാം പലവിധത്തിലുള്ള തടസ്സങ്ങൾ നേരിടുന്നുണ്ട്. താമരശ്ശേരി ചുരത്തിൽ നിരന്തരം മണിക്കൂറുകളോളം വാഹനങ്ങൾ കാത്ത് കെട്ടി കിടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് അടിയന്തിര ചികിത്സയ്ക്കും ജോലി , പരീക്ഷ ആവശ്യങ്ങൾക്കുമായി പോകുന്ന പാവപ്പെട്ടവരെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. വലിയ ഒരു മനുഷ്യാവകാശ പ്രശ്നമായി ഇതിനെ കാണേണ്ടതാണ്. ഇക്കാര്യത്തിൽ ഉചിതമായ സമീപനം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ശകുന്തള ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ കമൽ ജോസഫ്, കെ.ടി കുഞ്ഞബ്ദുല്ല , എ . അബ്ദുറഹ്മാൻ, സി.കെ ആലി കുട്ടി, സാജൻ തുണ്ടിയിൽ, അസീസ് കളത്തിൽ, യു .സി ഹുസൈൻ, ബെന്നി മാണിക്കത്ത്, പി.ജെ ഉലഹന്നാൻ, കെ. ഹംസ , തങ്കച്ചൻ നടക്കൽ, പ്രകാശൻ വി, ഷമീർ കടവണ്ടി പ്രസംഗിച്ചു. കെ.പി നാസർ സ്വാഗതവും സെക്രട്ടറി അഷറഫ് കുറ്റിയിൽ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *