റിസോഴ്‌സ് സെന്റര്‍ തുറന്നു
പൊതുവിദ്യാഭ്യാസ വകുപ്പ്, യൂണിസെഫ്, സമഗ്ര ശിക്ഷാ കേരള എന്നിവര്‍ സംയുക്തമായി വെള്ളാര്‍മല, മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് 15 ലോക്കല്‍ റിസോഴ്‌സ് സെന്ററുകള്‍ തുറന്നു. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ റിസോഴ്‌സ് സെന്ററുകള്‍ ഉപകാരപ്രദമാകും. വിദ്യാഭ്യാസ പിന്തുണ, ജീവിത നൈപുണി പരിശീലനം, വ്യക്തിത്വ വികസന പരിശീലനം, വിഷയ പിന്തുണ, കലാകായിക പരിശീലനം എന്നിവ ഈ കേന്ദ്രങ്ങളിലുണ്ടാകും. ഇതിനായി വിദ്യാഭ്യാസ വളണ്ടിയര്‍മാരെയും നിയോഗിച്ചു. ഇതന്റെ പ്രവര്‍ത്തനത്തിനായി പ്രാദേശിക ഭരണസംവിധാനം, ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. വിദ്യാവളണ്ടിയര്‍മാര്‍ക്ക് സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എസ്.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
Leave a Reply