April 16, 2026

യൂണിവേഴ്സിറ്റി റാങ്ക് ജേതാവിന് യൂത്ത് ലീഗിന്റെ ആദരം 

0
Img 20241014 Wa00951
By ന്യൂസ് വയനാട് ബ്യൂറോ

 

 

കാവുംമന്ദം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കാവുംമന്ദം കാലികുനി സ്വദേശിനി എം എ നഹ്ഷാനയെ യൂത്ത് ലീഗ് അനുമോദിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉപഹാരം നൽകി. യൂത്ത് ലീഗ് പ്രസിഡണ്ട് എംപി ഹഫീസലി അധ്യക്ഷനായി. പെരിന്തൽമണ്ണ എസ്എൻഡിപി വൈ എസ് എസ് കോളേജിൽ നിന്നാണ് നഹ്ഷാന പഠനം പൂർത്തിയാക്കിയത്. കാവുംമന്ദം കാലികുനി മഞ്ചപ്പുള്ളി അഷ്റഫ്, റംല ദമ്പതികളുടെ മകളാണ് നഹ്ഷാന. സഹീറുദ്ധീൻ പള്ളിമാലിൽ, കെ പി സബീർ അലി, എംകെ റഹൂഫ്, കെ പി ഇസ്ഹാഖ്, ഉസ്മാൻ മഞ്ചപ്പുള്ളി, ജലീൽ തയ്യിൽ, ഹൈദർ ഗസീബ്, എം എ ഫൈസൽ, എം എ സുഫൈൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *