ലോക മാനസികാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം നടത്തി*
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ലോക മാനസികാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പോസിറ്റീവ് മെന്റല്‍ ഹെല്‍ത്ത്, സ്ട്രെസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌കൂള്‍മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ട്് ഓഫീസര്‍ കെ.സി നിഷാദ്, എന്‍.എം.എച്ച്.പി കൗണ്‍സിലര്‍ ജിബിന്‍ ജോസഫ് എന്നിവര്‍ ക്ലാസെടുത്തു. ദിനാചാരണത്തിന്റെ ഭാഗമായി മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അങ്കണത്തില്‍ പനമരം ഗവ നഴ്സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബോധവത്കരണ ഫ്ളാഷ്മോബ് അവതരിപ്പിച്ചു. തൊഴിലിടങ്ങളിലെ മാനസികാരോഗ്യം മുന്‍ഗണന നല്‍കാന്‍ സമയമായി എന്നതാണ് ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനാചരണ സന്ദേശം.





Leave a Reply