ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ജില്ലാതല പരാതി പരിഹാര കമ്മിറ്റി യോഗം ചേര്‍ന്നു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ജില്ലാതല പരാതി പരിഹാര കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാതല പരാതി പരിഹാര കമ്മിറ്റിയില്‍ 10 അപേക്ഷകള്‍ പരിഹരിച്ചു. സംസ്ഥാനം വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടാന്‍ പ്രയത്‌നിച്ച ജില്ലയിലെ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ യോഗത്തില്‍ അഭിനന്ദിച്ചു. ജില്ലയില്‍ മികച്ച വ്യവസായ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പ് സാധ്യതകളും ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമ, വിവിദ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply